കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ച;കാരണം കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നത്

കാനഡയുടെ ജിഡിപിയില് ജൂലൈയില് മൂന്ന് ശതമാനം വളര്ച്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള് വെളിപ്പെടുത്തുന്നു. മാസങ്ങള് നീണ്ട കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല് ബിസിനസ് മേഖലകള് തുറന്നതിനെ തുടര്ന്നാണീ
 

കാനഡയുടെ ജിഡിപിയില്‍ ജൂലൈയില്‍ മൂന്ന് ശതമാനം വളര്‍ച്ചയുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാസങ്ങള്‍ നീണ്ട കോവിഡ് ലോക്ക്ഡൗണിന് ശേഷം കൂടുതല്‍ ബിസിനസ് മേഖലകള്‍ തുറന്നതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്.കോവിഡ് തീര്‍ത്ത പ്രത്യാഘാതത്തില്‍ നിന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥ കരകരയറിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്നാണ് പ്രതീക്ഷാ നിര്‍ഭരമായ പുതിയ പ്രവണതകള്‍ പുറത്ത് വന്നിരിക്കുന്നത്.

കാനഡയിലെ സമ്പദ് വ്യവസ്ഥയിലെ 20 മേഖലകള്‍ വളര്‍ച്ച പ്രകടിപ്പിച്ചുവെന്നും ബിസിനസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണമെന്നും ബുധനാഴ്ച സ്റ്റാറ്റിറ്റിക്‌സ് കാനഡ പുറത്ത് വിട്ട പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. മാര്‍ച്ചിലും ഏപ്രിലിലും ഉണ്ടായ ലോക്ക്ഡൗണിന് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് പോകാന്‍ വിവിധ ബിസിനസുകള്‍ കടുത്ത ശ്രമം ആരംഭിച്ചതിനെ തുടര്‍ന്നാണ് സമ്പദ് വ്യവസ്ഥയ്ക്ക് എടുത്ത് പറയാവുന്ന ഈ നേട്ടംകൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്.

കൃഷി,യൂട്ടിലിറ്റീസ്, ഫിനാന്‍സ്,ഇന്‍ഷുറന്‍സ് ബിസിനസ്, റിയല്‍ എസ്റ്റേറ്റ് ,റെന്റല്‍ ആന്‍ഡ് ലീസിംഗ് കമ്പനികള്‍ തുടങ്ങിയ വിവിധ മേഖലകള്‍ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ച് പോകാന്‍ കടുത്ത ശ്രമം ആരംഭിച്ചത് ഫലം കണ്ടതിനെ തുടര്‍ന്നാണ് ജിഡിപിയില്‍ നിര്‍ണായകമായ വളര്‍ച്ചയുണ്ടാകുന്നതിന് മുതല്‍ക്കൂട്ടേകി.റീട്ടെയില്‍ ബിസിനസും ഒരു മാസം മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് നീങ്ങിയിരിക്കുന്നത്.