കാനഡയിലെ ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ഏതാണ്ട് 75 ശതമാനം തടവ് പുള്ളികള്‍ക്കും കോവിഡ് വാക്‌സില്‍ നല്‍കി

കാനഡയിലെ ഫെഡറല് ജയിലുകളില് കഴിയുന്ന ഏതാണ്ട് 75 ശതമാനം തടവ് പുള്ളികളെയും കോവിഡ് 19 വാക്സിനേഷന് വിധേയരാക്കിയെന്ന ആശ്വാസകരമായ റിപ്പോര്ട്ട് പുറത്ത് വന്നു. പൊതുജനസമൂഹത്തിലുളള കോവിഡ് വാക്സിനേഷന്
 

കാനഡയിലെ ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ഏതാണ്ട് 75 ശതമാനം തടവ് പുള്ളികളെയും കോവിഡ് 19 വാക്‌സിനേഷന് വിധേയരാക്കിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പൊതുജനസമൂഹത്തിലുളള കോവിഡ് വാക്‌സിനേഷന്‍ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. തടവ് പുള്ളികളില്‍ ഏതാണ്ട് 75 ശതമാനം പേരെയും വാക്‌സിനേഷന് വിധേയരാക്കിയത് ദി കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡയുടെ (സിഎസ് സി) നിര്‍ണായക നേട്ടമായിട്ടാണ് എടുത്ത് കാട്ടപ്പെടുന്നത്.

സാധാരണ പൗരന്‍മാരുടെ ഹെല്‍ത്ത് കെയറിന്റെ ഉത്തരവാദിത്വം കനേഡിയന്‍ പ്രൊവിന്‍സുകളുടേതാണ്. എന്നാല്‍ കനേഡിയന്‍ ആംഡ് ഫോഴ്‌സുകാര്‍, ഫെഡറല്‍ ജയിലുകളിലെ അന്തേവാസികള്‍ എന്നിവരുടെ ഹെല്‍ത്ത് കെയറിന്റെ ചുമതല ഫെഡറല്‍ സര്‍ക്കാരിന്റേതാണ്. നാളിതുവരെയായി 25 മില്യണ്‍ കോവിഡ് ഡോസുകളാണ് കാനഡയില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ 1,57,080 ഡോസുകള്‍ ഫെഡറല്‍ അലോക്കേഷനായി റിസര്‍വ് ചെയ്തിരുന്നു.

ഇത്തരത്തില്‍ കാനഡയിലെ ജയില്‍ പുള്ളികളില്‍ നല്ലൊരു ശതമാനത്തേയും കോവിഡ് വാക്‌സിനേറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനേക്കാള്‍ കൂടുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ ഡിഫെന്‍സ് (ഡിഎന്‍ഡി) അതിലും കൂടുതല്‍ സിഎഎഫുകാരെ വാക്‌സിനേഷന് വിധേയമാക്കിയെന്നും പുതിയ റിപ്പോര്‍ട്ടുണ്ട്. ഇത് പ്രകാരം അര്‍ഹരായത 90ശതമാനം സിഎഎഫ് അംഗങ്ങള്‍ക്കും വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കിയിട്ടുണ്ട്. കൂടാതെ 20 ശതമാനം പേരെ പൂര്‍ണമായി വാക്‌സിനേഷന് വിധേയരാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ റെഗുലര്‍ ഫോഴ്‌സുകാരും ഫുള്‍ റൈസര്‍വിസ്റ്റ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.