കാനഡയിലേക്ക് വിദേശ സഞ്ചാരികള്‍ക്കുള്ള നിരോധനം സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

ഒട്ടാവ: കാനഡയിലേക്ക് വിദേശ സഞ്ചാരികള് വരുന്നതിന് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലേര്പ്പെടുത്തിയിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി ദീര്ഘിപ്പിച്ചുവെന്ന് റിപ്പോര്ട്ട്. പൊതുജനത്തിന് കോവിഡ് വൈറസ് ഉയര്ത്തുന്ന ഭീഷണി തുടരുന്ന
 

ഒട്ടാവ: കാനഡയിലേക്ക് വിദേശ സഞ്ചാരികള്‍ വരുന്നതിന് കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലേര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. പൊതുജനത്തിന് കോവിഡ് വൈറസ് ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് യാത്രാ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഇത് പ്രകാരം നിരോധനം സെപ്റ്റംബര്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡ് ഭീഷണി കാരണം ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ യാത്രാ നിരോധനം കാനഡ ദീര്‍ഘിപ്പിക്കുന്നത്.

ഏറ്റവും ആദ്യം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് മാര്‍ച്ച് 18മുതല്‍ ജൂണ്‍ 30 വരെയായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് മാസം തോറും കോവിഡ് സാഹചര്യങ്ങള്‍ അവലോകനം ചെയ്യുകയും യാത്രാ നയങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയുമാണ് ചെയ്യുന്നത്. ഇതിന് പുറമെ ഇളവുകളുടെ ബലത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ മാനദണ്ഡവും സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഇത് പ്രകാരം യാത്രാ നിരോധനത്തിന്റെ ഇളവുകളുടെ ബലത്തില്‍ വിദേശത്ത് നിന്നുമെത്തുന്നവര്‍ കാനഡയിലെത്തിയാല്‍ നിര്‍ബന്ധമായും 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പോയിരിക്കണം. യാത്രാ നിരോധനത്തില്‍ ഇളവുകളുള്ളവര്‍ താഴെപ്പറയുന്നവരാണെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ വെളിപ്പെടുത്തുന്നു.