സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു: ഓൺലൈൻ ക്ലാസുകൾ തുടരും

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും സർക്കാർ
 

കൊച്ചി: സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നിൽ കണ്ട് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിൽ ഇത് വരെയും സർക്കാർ തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഭാഗികമായി സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് സിബിഎസ്ഇ സ്കൂളുകളുടെ ശ്രമം. 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.

ക്ലാസുകൾ തുടങ്ങുന്നതിൽ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. കുട്ടികളെ നി‍ർബന്ധിപ്പിച്ച് സ്കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 9 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും. ഒരേ സമയം 12 പേരാകും ക്ലാസിൽ ഇരിക്കുക.