ഹോം › ഗൾഫ്

ഈദ് അല്‍ ഇത്തിഹാദ്: ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍

By News Desk · 07 Dec 2024, 08:09 PM

അബുദാബി: യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് അവധി ദിവസങ്ങൡ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്കില്‍ സന്ദര്‍ശകരായി എത്തിയത് 82,053 പേര്‍. 2023ലെ ഇതേ കാലത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ ഒന്ന് ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എ്ത്തിയത്. ഈ ഒരു ദിനത്തില്‍ മാത്രം 23,932 പേര്‍ ഗ്രാന്റ് മോസ്‌ക് സന്ദര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നാണ് ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്. പ്രത്യേകിച്ചും കുടുംബവുമായി എത്തുന്നവരുടെ ഇഷ്ടയിടം കൂടിയാണ് ഇവിടം. ഇത്തരം അവധി ദിനങ്ങളില്‍ ഒരു ദിവസം മുഴുവന്‍ മസ്ജിദ് കോംപ്ലക്‌സില്‍ ചെലവഴിക്കാന്‍ സാധിക്കും. ഇതോടനുബന്ധിച്ചുള്ള സൂഖ് അല്‍ ജാമിയില്‍ സന്ദര്‍ശനം നടത്തുന്നതിനൊപ്പം ഇവിടുത്തെ മാടക്കടകളിലും റെസ്റ്റോറന്റുകളിലും വിനോദ മേഖലയിലുമെല്ലാം സമയം ചെലവഴിക്കുന്നത് സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം നല്ലൊരു അനുഭവമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Eid Al Ittihad#Sheikh Zayed Grand Mosque

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›