ഹോം › ഗൾഫ്

ഒമാനില്‍ മഴ തുടരുന്നു; പുറത്തിറങ്ങുന്നതിന് മാര്‍ഗ നിര്‍ദേശം

By MJ News Desk · 17 Oct 2024, 10:03 PM

മസ്‌കത്ത്: രണ്ട് ദിവസമായി ഒമാനില്‍ തുടരുന്ന മഴക്ക് ഇനിയും ശമനമായില്ല. ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴ ഇപ്പോഴും ശക്തമാകുന്നത്. വടക്ക്, തെക്ക് ബാത്തിന, മസ്‌കറ്റ്, വടക്ക്, തെക്ക് ശര്‍ഖിയ, അല്‍ വുസ്ത, ദാഖിലിയ തുടങ്ങിയ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് ശമനമാകുന്നു. ബുറൈമി, ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും നേരിയ മഴ ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ നീരീക്ഷകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മാനം തെളിഞ്ഞതിനാല്‍ പല ഗവര്‍ണറേറ്റുകളില്‍ നാഷനല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വലിയ മഴയ്ക്ക് ശമനം ആയെങ്കില്‍ . 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ചെറിയ രീതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.    

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Oman#rain

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›