ഹോം › ഗൾഫ്

റിയാദ് മെട്രോ: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങി

By News Desk · 06 Jan 2025, 12:29 PM

റിയാദ്: ഓറഞ്ച് ലൈനിലും മെട്രോ ഓടിത്തുടങ്ങിയതോടെ റിയാദ് മെട്രോയുടെ എല്ലാ ലൈനുകളും സര്‍വിസിലേക്കെത്തി. ഇന്നലെയാണ് അവസാന ലൈനായ ഓറഞ്ചിലും മെട്രോ ഓട്ടം ആരംഭിച്ചത്. മൊത്തമുള്ള ആറ് ലൈനുകളില്‍ മൂന്നാമത്തെ ലൈനാണ് ഓറഞ്ച്. റിയാദിന്റെ കിഴക്കുള്ള മദീന റോഡിനെയും ജിദ്ദ റോഡ്, സെക്കന്റ് ഈസ്‌റ്റേണ്‍ റിങ് റോഡ് തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന ഈ ലൈനിന് 41 കിലോമീറ്ററാണ് നീളം. കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ആയിരുന്നു സഊദി ഭരണാധികാരിയായ ഇരു വിശുദ്ധഗേഹങ്ങളുടെയും സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവ് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഞായറാഴ്ച രാവിലെ ആറിനായിരുന്നു മെട്രോയിലേക്ക് യാത്രക്കാരെ സ്വീകരിച്ചതെന്ന് മെട്രോ ഓപറേഷന് നേതൃത്വം നല്‍കുന്ന ആര്‍സിആര്‍സി(റോയല്‍ കമ്മിഷന്‍ ഫോര്‍ റിയാദ് സിറ്റി) വ്യക്തമാക്കി. ജിദ്ദ റോഡ്, തുവൈഖ്, ദൂഹ്, ഹറൂണ്‍ അല്‍ റഷീദ് റോഡ്, അല്‍ നസീം എന്നീ അഞ്ചു സ്‌റ്റേഷനുകളാണ് ഈ ലൈനിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›