ഹോം › ഗൾഫ്

ഹോസ്പിറ്റാലിറ്റി മേഖലയില്‍ സഊദി 22 ശതമാനം ഫീസ് ഇളവ് നല്‍കും

By News Desk · 12 Dec 2024, 08:33 AM

റിയാദ്: വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയില്‍ സര്‍ക്കാര്‍ ഫീസുകളില്‍ 22 ശതമാനം ഇളവ് നല്‍കുമെന്ന് സഊദി. വിനോദസഞ്ചാര മന്ത്രി അഹമ്മദ് അല്‍ ഖാത്തിബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അല്‍ ഖാസിം മേഖലയില്‍ ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് എനേബ്‌ളേഴ്‌സ് പ്രൊഗ്രാമില്‍ നിക്ഷേപകരുമായും സംരംഭകരുമായും സംസാരിക്കവേയാണ് മന്ത്രി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ ഒന്നാണ് അല്‍ ഖാസിം മേഖല. ചരിത്രപരമായും പൈതൃകപരമായും പ്രകൃതി വൈവിധ്യങ്ങളാലും വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ പ്രദേശമാണിവിടം. ടൂറിസം രംഗത്ത് സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിച്ച് മുന്നേറാനുള്ള സഊദി സര്‍ക്കാരിന്റെ താല്‍പര്യമാണ് ഫീസ് കുറക്കുന്നതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Riyadh

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›