ഹോം › ഗൾഫ്

അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയത് 1.6 ലക്ഷം പേര്‍

By News Desk · 20 Jan 2025, 08:36 PM

മസ്‌കത്ത്: സ്വദേശികളും പ്രവാസികളും വിദേശികളും ഉള്‍പ്പെടെ 1.6 ലക്ഷം പേര്‍ അല്‍ അമീറാത്ത് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ഇവിടെ നടന്ന വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് ആനന്ദം പകരുന്നതായിരുന്നു. മസ്‌കത്ത് നൈറ്റ്‌സിന്റെ ഭാഗമായാണ് പാര്‍ക്കില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന പരിപാടികളാണ് അല്‍ അമീറാത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ചതെന്ന് മസ്‌കത്ത് നൈറ്റ്‌സ് പരിപാടികള്‍ക്കുള്ള മുഖ്യ കമ്മിറ്റിയിലെ അംഗമായ യാസര്‍ ബിന്‍ സലീം അല്‍ അമീരി അറിയിച്ചു. ഡിസംബര്‍ 23ന് പരിപാടികള്‍ക്ക് തുടക്കമായത് മുതല്‍ കഴിഞ്ഞ ശനിയാഴ്ചവരെയുള്ള ദിവസങ്ങളിലാണ് 1.6 ലക്ഷം പേര്‍ ഇവിടം സന്ദര്‍ശിച്ചത്. ഹെറിറ്റേജ് വില്ലേജാണ് ഇവിടുത്തെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›