ഹോം › ഗൾഫ്

ഇന്ത്യയില്‍നിന്നും 1.75 ലക്ഷം പേര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കും

By News Desk · 15 Jan 2025, 03:21 PM

റിയാദ്: ഇന്ത്യയില്‍നിന്നും 2025ലെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് 1.75 ലക്ഷം പേര്‍ക്ക് അവസരം ലഭിക്കും. കേന്ദ്ര നൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും സഊദി ഹജ്ജ്-ഉംറ മന്ത്രി തൗഫിഖ് അല്‍ റബീഅയും ഹജ്ജ് ക്വാട്ടയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചതോടെയാണ് 1,75,025 പേര്‍ക്ക് ഈ വര്‍ഷം അവസരം ഉറപ്പായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ക്വാട്ടയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല, 2024ലും 1,75,025 പേര്‍ക്കായിരുന്നു ഇന്ത്യയില്‍നിന്നും ഹജ്ജ് നിര്‍ഹവഹിക്കാന്‍ അവസരം ലഭിച്ചിരുന്നത്. ജിദ്ദയിലെ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അവിടുത്തെ സൗകര്യങ്ങള്‍ പരിശോധിച്ചു. മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദുമായും സഊദി ഗതാഗത ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സാലിഹ് അല്‍ ജാസറുമായും റിജിജു കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യന്‍ തീര്‍ഥാടകരുടെ യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രി സഊദി അധികൃതരുമായി ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›