ഹോം › ഗൾഫ്

സഊദിയില്‍ വിളഞ്ഞത് 1,10,500 ടണ്‍ മുന്തിരി

By News Desk · 27 Aug 2024, 06:44 PM

റിയാദ്: രാജ്യത്തിന്റെ ആകെ മുന്തിരി ഉല്‍പാദനം ഈ വര്‍ഷം 1,10,500 മെട്രിക് ടണ്‍ എന്ന സര്‍വകാല റെക്കാര്‍ഡിലേക്കു എത്തിയിരിക്കുകയാണെന്ന് സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ മുന്തിരിയുടെ 58 ശതമാനത്തിലേക്കാണ് ഇപ്പോള്‍ ഉല്‍പാദനം എത്തിയിരിക്കുന്നത്. സഊദിയിലെ ഏറ്റവും മികച്ച മുന്തിരി ഉല്‍പാദന പ്രദേശമായ തബൂക്കില്‍ മാത്രം ിളഞ്ഞത് 46,939 മെട്രിക് ടണ്‍ മുന്തിരിയാണ്. ഖാസിം, ഹെയില്‍, അസീര്‍ എന്നീ പ്രദേശങ്ങളിലാണ് സഊദിയുടെ മുന്തിരി ഉല്‍പാദനം തബൂക്കിന് പുറമേ കേന്ദ്രീകരിച്ചിരിക്കുന്നത്. 4,720 ഹെക്ടര്‍ പ്രദേശത്താണ് സഊദി മുന്തിരി കൃഷി നടത്തുന്നത്. കൃഷി ചെയ്യാനുള്ള എളുപ്പവും കുറഞ്ഞ ജലം മതിയെന്നതും നല്ല ആദായം ലഭിക്കുമെന്നതുമെല്ലാം സഊദി കര്‍ഷകരെ ഈ കൃഷിയിലേക്കു ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മുന്തിരി ഉള്‍പ്പെടെ തദ്ദേശീയമായ പഴവര്‍ഗങ്ങളുടെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രാലയം അടിത്തിടെ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›