ഹോം › ഗൾഫ്

15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി; 19 പേരെ അറസ്റ്റ് ചെയ്തു

By News Desk · 21 Dec 2024, 06:53 PM

കുവൈറ്റ് സിറ്റി: 10,000 മയക്കുമരുന്ന് ഗുളികകള്‍ ഉള്‍പ്പെടെ 15 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 30 മദ്യകുപ്പികളും ലൈസന്‍സില്ലാത്ത നാല് വെടിക്കോപ്പുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വിവിധ രാജ്യക്കാരായ 19 പേരില്‍നിന്നാണ് ഇത്രയും മയക്കുമരുന്നും മറ്റ് വസ്തുക്കളും പിടികൂടി കണ്ടുകെട്ടിയത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള നിരോധിത പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള സുരക്ഷാ കാമ്പയിന്റെ ഭാഗമാണ് നടപടി. പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ഡ്രഗ്‌സ് ആന്റ് ആള്‍ക്കഹോള്‍ പ്രോസിക്യൂഷന് നിയമ നടപടിക്കായി കൈമാറിയിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›