ഹോം › ഗൾഫ്

സഊദിയില്‍ 21,485 അനധികൃത താമസക്കാര്‍ അറസ്റ്റില്‍

By News Desk · 20 Jan 2025, 08:54 PM

റിയാദ്: ഈ മാസം ഒമ്പതിനും 15നും ഇടയിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 21,485 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സഊദി ആഭ്യന്തര മന്ത്രലായം അറിയിച്ചു. സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ സംയുക്ത നേതൃത്വത്തിന് കീഴില്‍ നടത്തിയ പരിശോധനകളിലാണ് താമസ-തൊഴില്‍ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് വിദേശികള്‍ പിടിയിലായത്. താമസ നിയമം ലംഘിച്ചതിന് 13,562 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 4,853 പേരും തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ 3,070 പേരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് 1,568 പേരാണ് അറസ്റ്റിലായത്. ഇവരില്‍ 50 ശതമാനം എത്യോപ്യന്‍ പൗരന്മാരും 47 ശതമാനം യമനികളുമാണ്. ബാക്കി വരുന്ന മൂന്നു ശതമാനം മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യത്തുനിന്നു കടക്കാന്‍ ശ്രമിച്ച 64 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുമെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›