ഹോം › ഗൾഫ്

കൊലപാതകത്തിന് ശ്രമിച്ച 23 കാരന് മൂന്നു വര്‍ഷം തടവ്

By News Desk · 31 Jan 2025, 06:59 PM

ദുബൈ: ലേബര്‍ ക്യാമ്പില്‍ കൊലപാതകത്തിന് ശ്രമിച്ച 23 കാരന് മൂന്നു വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. മദ്യപിച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സുഹൃത്തിനെ കുത്തി മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കൊലപാതക ശ്രമത്തിന് കോടതി വിധി പ്രസ്താവിച്ചത്. അല്‍ ഖൂസ് വ്യവസായ മേഖലയിലെ ലേബര്‍ ക്യാമ്പിലായിരുന്നു 2023 ഡിസംബര്‍ 30 കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇന്ത്യക്കാരായ ഇരുവരും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും കുത്തേറ്റയാള്‍ പ്രതിയായ 23 കാരനെ അപമാനിക്കുകയും ചെയ്തതാണ് സംഭവത്തിലേക്കു നയിച്ചത്. മദ്യപിച്ച് ലക്കുകെട്ട പ്രതി കത്തി ഉപയോഗിച്ച സുഹൃത്തിനെ നെഞ്ചിലും മുഖത്തും വയറിലും മാരകമായി കുത്തുകയായിരുന്നുവെന്ന് ദൃസാക്ഷി മൊഴി നല്‍കിയിരുന്നു. കുത്തേറ്റയാള്‍ക്ക് ആഴമേറിയ മുറിവിനാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രതിക്ക മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിന് മറ്റൊരു ആറു മാസം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ പ്രതിയെ നാടുകടത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›