ഹോം › ഗൾഫ്

ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി നട്ടത് 25 ലക്ഷം പൂച്ചെടികള്‍

By News Desk · 11 Nov 2024, 02:26 PM

ദുബൈ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ദുബൈയിലെ ശൈഖ് സായിദ് റോഡിലും അല്‍ ഖൈല്‍ റോഡിലുമായി 25 ലക്ഷം പൂച്ചെടികളുടെ തൈകള്‍ നട്ടതായി ദുബൈ നഗരസഭ വെളിപ്പെടുത്തി. 6,500 മരങ്ങളും ഇവിടങ്ങളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 24.5 കോടി ദിര്‍ഹമാണ് ഇതിനായി നഗരസഭ ചെലവഴിച്ചത്. 14 ലക്ഷം ചതുരശ്ര മീറ്ററിലായി ഇന്റെര്‍സെക്ഷനുകളുടെയും റോഡുകളുടെയും ഭംഗി വര്‍ധിപ്പിക്കാനാണ് മരങ്ങളും പൂച്ചെടികളും നട്ടത്. ഇതിനായി ഫലപ്രദമായ ജലസേചന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ ദുബൈ പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് ദുബൈ നഗരസഭാ ഡയരക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി വെളിപ്പെടുത്തി. ദുബൈയിലെ പച്ചപ്പ് വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Al Khail Road#Riyadh#saudi#SaudiArabia#Sheikh Zayed Road

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›