25 ദിര്‍ഹം വീതം ചെലവഴിച്ച 22 മലയാളി പ്രവാസികള്‍ക്ക് ലഭിച്ചത് ഒന്നര കോടി

അബുദബി: 22 മലയാളികള് 25 ദിര്ഹം വീതം ചെലവഴിച്ച് വാങ്ങിയ അബുദബി ബിഗ് ടിക്കറ്റില് 1.5 കോടി ദിര്ഹം അടിച്ചു. മാസം 1500 ദിര്ഹം വീതം ശമ്പളമുള്ളവരാണ്
 

അബുദബി:  22 മലയാളികള്‍ 25 ദിര്‍ഹം വീതം ചെലവഴിച്ച് വാങ്ങിയ അബുദബി ബിഗ് ടിക്കറ്റില്‍ 1.5 കോടി ദിര്‍ഹം അടിച്ചു. മാസം 1500 ദിര്‍ഹം വീതം ശമ്പളമുള്ളവരാണ് ജാക്ക്‌പോട്ട് നേടിയത്.

ശ്രീനു ശ്രീധരന്‍ നായര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് 1.5 കോടി ദിര്‍ഹം സമ്മാനം ലഭിച്ചത്. ഒന്നര വര്‍ഷമായി ഇവര്‍ റാഫിള്‍ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഓരോരുത്തര്‍ക്കും 6.81 ലക്ഷം ദിര്‍ഹം ആണ് ലഭിക്കുക.