ഹോം › ഗൾഫ്

ദുബൈ ടാക്‌സിയിലേക്ക് 250 ഇലട്രിക് കാറുകള്‍ കൂടി

By News Desk · 16 Nov 2024, 12:19 AM

ദുബൈ: എമിറേറ്റിലെ ടാക്‌സി സര്‍വിസിലേക്കു ദുബൈ ടാക്‌സി 250 ഇലട്രിക് കാറുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത പരിസ്ഥിതി സൗഹൃദമായ ദുബൈ ടാക്‌സിയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം 87 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യുഎഇയുടെ ഇയര്‍ ഓഫ് സസ്റ്റൈനബിളിറ്റി പദ്ധതിയുടെ ഭാഗം കൂടിയാണ് ഇവി വാഹനങ്ങള്‍. ദുബൈ ടാക്‌സി കമ്പനി(ഡിടിസി)ക്ക് കീഴില്‍ 6,210 ടാക്‌സി കാറുകളാണ് സര്‍വിസ് നടത്തുന്നത്. പുതിയ ഇവി കാറുകള്‍ കൂടി എത്തുന്നതോടെ കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ 8.5 കോടി ദിര്‍ഹത്തിന്റെ അധിക വര്‍ധനവ് ഉണ്ടാവുന്നതിനൊപ്പം ദുബൈ ടാക്‌സി കമ്പനിക്ക് കീഴിലെ മൊത്തം വാഹനങ്ങളുടെ എണ്ണം 9,000 ആയി ഉയരുമെന്നും ഡിടിസി സിഇഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Taxi#electric car

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›