ഹോം › ഗൾഫ്

ഗാസയില്‍ നിന്നും രോഗികളായ 55 പേരെയും അവരുടെ കുടുംബങ്ങളെയും യുഎഇയില്‍ എത്തിച്ചു

By News Desk · 01 Jan 2025, 06:57 PM

അബുദാബി: ഗാസയിലെ ഇസ്രായേലി ആക്രമണങ്ങളില്‍ മാരകമായി പരുക്കേറ്റ 55 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇയില്‍ എത്തിച്ചു. കുട്ടികളും അര്‍ബുദ രോഗികളും ഉള്‍പ്പൈടെയുള്ളവരെയാണ് ഇസ്രായേലിലെ റമോണ്‍ വിമാനത്താവളത്തില്‍നിന്നും കറം അബു സലാം വഴി ചികിത്സക്കായി യുഎഇയിലേക്ക് എത്തിച്ചിരിക്കുന്നത്. രോഗികളും കുടുംബങ്ങളും ഉള്‍പ്പെടെ 72 പേരെയാണ് യുദ്ധമുഖത്തുനിന്നും ഒഴിപ്പിച്ച് എത്തിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് യുഎഇ മാനുഷിക പരിഗണനയുടെ പേരില്‍ രോഗികളെ കൊണ്ടുവരുന്നത്. യുഎഇയുടെ 23ാമത്തെ ഒഴിപ്പിക്കല്‍ വിമാനമാണ് ഇന്നലെ രാജ്യത്തേക്ക് എത്തിയിരിക്കുന്നത്. ഗാസയില്‍ സംഘര്‍ഷം വീണ്ടും പാരമ്യത്തിലെത്തിയതിന് ശേഷം ഇതുവരെ രോഗികളും ബന്ധുക്കളും ഉള്‍പ്പെടെ 2,254 പേരെയാണ് യുഎഇ തങ്ങളുടെ രാജ്യത്തേക്ക് എത്തിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ താല്‍പര്യ പ്രകാരമാണ് 2023 ഒക്ടോബര്‍ മുതല്‍ ചികിത്സക്കായി രോഗികളെയും പരുക്കേറ്റവരെയും ഗാസയില്‍നിന്നും രാജ്യത്തേക്കു എത്തിക്കാന്‍ തുടങ്ങിയത്. ഇതുവരെ 1,000 കുട്ടികള്‍ക്കും 1,000 അര്‍ബുദ രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AbuDhabi#Gassa#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›