ഹോം › ഗൾഫ്

യുഎഇ താമസക്കാരില്‍ 67 ശതമാനവും പ്രീ-ഡയബറ്റിക്

By News Desk · 16 Nov 2024, 01:24 AM

അബുദാബി: രാജ്യത്ത് കഴിയുന്നവരില്‍ 36നും 60നും ഇയില്‍ പ്രായമുള്ളവരില്‍ 67 ശതമാനവും പ്രീ-ഡയബറ്റിക് ആണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. 18നും 35നും ഇടയില്‍ പ്രായമുള്ളവരുടെ കണക്കെടുത്താല്‍ ഇവരില്‍ 24 ശതമാനവും ഇതേ അവസ്ഥയിലുള്ളവരാണെന്നും മിനിസ്്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍(MaHAP) പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ മന്ത്രാലയം നടത്തിയ ഡയബറ്റിക് സ്‌ക്രീനിംങ് ക്യാമ്പിലാണ് ആശങ്കപ്പെടുത്തുന്ന വിവരം വെളിവായിരിക്കുന്നത്. 60 മുകളില്‍ പ്രായമുള്ളവരില്‍ ഒമ്പത് ശതമാനവും പ്രീ-ഡയബറ്റിക് ആണ്. പരിശോധനക്ക് വിധായരായവരില്‍ 64 ശതമാനവും അമിതഭാരമുള്ളവരെല്ലെന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത് വ്യക്തമാക്കുന്നത് ഫിസിക്കലി ഫിറ്റാണെന്ന് കാഴ്ചക്ക് തോന്നുന്നവരും പ്രമേഹം ബാധിക്കാനുള്ള പ്രീ-ഡയബറ്റിക് സാഹചര്യം ഉള്ളവരാണെന്നുതന്നെയാണ്. പ്രീഡയബറ്റിക് അവസ്ഥയിലുള്ളവരില്‍ മിക്കപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മല്‍ ലെവലിലും അല്‍പം കൂടുതലായി കണ്ടുവരുന്നതിനൊപ്പം അമിതവണ്ണവും ഉയര്‍ന്ന ട്രൈഗ്ലിസറൈഡും കൊളസ്‌ട്രോളും ബ്ലഡ് പ്രഷറുമെല്ലാം കണ്ടുവരാറുണ്ട്. ജീവിത ശൈലിയില്‍ മാറ്റത്തിനൊപ്പം വ്യായാമവും ശീലമായിക്കിയില്ലെങ്കില്‍ പ്രമേഹ രോഗികളായി മാറാന്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്ന വിഭാഗമാണിവര്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#abudabi#pre-diabetic#residents#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›