ഹോം › ഗൾഫ്

എഐ രംഗത്ത് 9.7 കോടി തൊവിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

By News Desk · 19 Nov 2024, 02:22 PM

അബുദാബി: എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്) രംഗത്ത് 9.7 കോടി പുതിയ തൊഴിലവസരങ്ങള്‍ 2025ല്‍ സൃഷ്ടിക്കപ്പെടുമെന്ന് പഠനം. യുഎഇ നിക്ഷേപ മ്ര്രന്താലയത്തിലെ ഇന്‍വെസ്റ്റ്‌മെന്റ് ഡാറ്റ വിഭാഗം ഡയരക്ടര്‍ ലത്തീഫ അല്‍ ഷെഹ്ഹിയാണ് ഇന്നലെ നടന്ന നോളജ് സമ്മിറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘യന്ത്രങ്ങളെ എഐ മാറ്റി സ്ഥാപിക്കുമെന്നാണ് അടുത്തിടെ വന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എഐ അടുത്ത വര്‍ഷത്തോടെ 9.7 കോടി തൊഴിലവസരങ്ങളാണ് ലോകത്ത് സൃഷ്ടിക്കാന്‍ പോകുന്നത്. നമുക്ക് തീരെ പരിചയമില്ലാത്ത എഐ ട്രെയിനര്‍, റോബോട്ടിക് സ്‌പെഷലിസ്റ്റ് തുടങ്ങിയ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടും. അല്‍ ഷെഹ്ഹി പറഞ്ഞു. എഐ എന്നാല്‍ നാം ഓടിപോകേണ്ട സാധനമല്ല, മറിച്ച് അതിനെ നാം പുണരേണ്ടതാണ്. എഐയെക്കുറിച്ച് നമ്മുടെ ജീവനക്കാരെയും കുടുംബത്തെയും സുഹൃത്തുക്കളെയുമെല്ലാം ബോവത്കരിക്കുകയും അവരെ എഐയെ കൈകാര്യം ചെയ്യാവുന്ന ശേഷിയിലേക്ക് ഉയര്‍ത്തുകയും വേണം. തന്റെ മുത്തശ്ശിപോലും എഐയുടെ ബേസിക് ടൂള്‍ ഉപയോഗിക്കാന്‍ പഠിച്ചെന്നത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യമാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Ai#gulf#jobs#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›