സഊദിക്ക് ഈത്തപ്പഴ കയറ്റുമതിയില്‍ 9.9 ശതമാനം വര്‍ധനവ്
Aug 31, 2024, 00:19 IST
റിയാദ്: ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ ഈത്തപ്പഴ കയറ്റുമതിയില്‍ 9.9 ശതമാനത്തിന്റെ വര്‍ധവ് രേഖപ്പെടുത്തി സഊദി. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ ആറുമാസവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വര്‍ഷം വര്‍ധനവ് ഉണ്ടായിരിക്കുന്നതെന്ന് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി. ഈ വര്‍ഷം 75.1 കോടി റിയാലിന്റെ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തതെന്ന് നാഷ്ണല്‍ സെന്റര്‍ ഫോര്‍ പാം ആന്റ് ഡേറ്റ്‌സ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 68.3 കോടി റിയാലിന്റെ ഈത്തപ്പഴമാണ് കയറ്റുമതി ചെയ്തിരുന്നത്. ബ്രസീല്‍, നോര്‍വേ, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ 100 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇതേ കാലത്ത് ഉണ്ടായത്. ജര്‍മനിയിലേക്കുള്ള കയറ്റുമതിയില്‍ 91.5 ശതമാനത്തിന്റെ വര്‍ധനവും കൊറിയയിലേക്കുള്ള 72 ശതമാനത്തിന്റെ വര്‍ധനവും ഇന്തോനേഷ്യയിലേക്കുള്ളതില്‍ 50.1 ശതമാനം, സ്വീഡന്‍ 43.7 ശതമാനം, മലേഷ്യ 32.6 ശതമാനം യുകെ 29.7 ശതമാനം, മൊറോക്കോ 25.3 യുഎസ് 21.1 ശതമാനം എന്നിങ്ങനെയാണ് കയറ്റുമതിയെന്നും നാഷ്ണല്‍ സെന്റര്‍ അറിയിച്ചു.