{"vars":{"id": "89527:4990"}}

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 90 ദിവസം പ്രസവാവധി അടുത്ത മാസം മുതല്‍

 
അബുദാബി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളായ സ്ത്രീകള്‍ക്ക് 90 ദിവസം പ്രസവാവധി നല്‍കുന്ന നിയമം അടുത്ത മാസം മുതല്‍ പ്രാബല്യത്തിലാവും. സ്വകാര്യ മേഖലയിലേക്കു സ്വദേശി വനിതകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് അബുദാബി സോഷ്യല്‍ സപ്പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഡോ. ബുഷ്‌റ അല്‍ മുല്ല വ്യക്തമാക്കി. നിലവില്‍ 60 ദിവസമാണ് സ്വകാര്യ മേഖലയില്‍ പ്രസവാവധി നല്‍കുന്നത്. സര്‍ക്കാര്‍ സര്‍വിസുകളില്‍ പ്രസവാവധി 90 ദിവസമാണ് ലഭിക്കുന്നത്. ഇതാണ് ഇപ്പോള്‍ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്. പ്രസവത്തിന് 30 ദിവസം മുന്‍പാണ് ശമ്പള സര്‍ട്ടിഫിക്കറ്റ്, ഫാമിലി ബുക്ക്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയ്‌ക്കൊപ്പം മറ്റേണിറ്റി ലീവ് സപ്പോര്‍ട്ട് പ്രോഗ്രാമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതോടൊപ്പം തൊഴിലുടമയില്‍നിന്നുള്ള എന്‍ഒസിയും സമര്‍പ്പിക്കേണ്ടതുണ്ട്.