ഹോം › ഗൾഫ്

ഫുജൈറയില്‍ ഈ വര്‍ഷം നടന്നത് 9,901 വാഹനാപകടങ്ങള്‍; 10 മരണം

By News Desk · 12 Dec 2024, 08:43 AM

ഫുജൈറ: 2024ല്‍ ഫുജൈറയില്‍ നടന്ന വാഹനാപകടങ്ങളില്‍ 10 പേര്‍ മരിക്കുകയും 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനംവരെയുള്ള കാലത്തെ കണക്കാണ് ഫുജൈറ പൊലിസ് പുറത്തുവിട്ടിരിക്കുന്നത്. മൊത്തം നടന്നത് 9,901 അപകടങ്ങളാണ്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത്. നാലു പേര്‍ക്ക് ഇക്കാലത്ത് ജീവന്‍ നഷ്ടമായി. അപകടങ്ങളുടെ എണ്ണമെടുത്താലും ഒക്ടോബറിനാണ് ഒന്നാം സ്ഥാനം. ആകെ നടന്നത് 1,083 അപകടങ്ങളാണ്. ഇതില്‍ 26 പേര്‍ക്ക് പരുക്കേറ്റു. സെപ്റ്റംബറില്‍ 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു ജീവന്‍ അപകടത്തില്‍ പൊലിയുകയും ചെയ്തു. ഫെബ്രുവരിയിലും ഒരു മരണമാണ് സംഭവിച്ചത്. 23 പേര്‍ക്ക് പരുക്കേറ്റു. ജൂണ്‍ മാസത്തില്‍ നടന്ന അപകടങ്ങളില്‍ മൊത്തം 10 പേര്‍ക്ക് പരുക്കേറ്റതായും പൊലിസ് വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›