ഹോം › ഗൾഫ്

മലപ്പുറം സ്വദേശി റിയാദില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

By News Desk · 06 Dec 2024, 04:57 PM

റിയാദ്: മലപ്പുറം താനാളൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു. മീനടത്തൂര്‍ അണ്ണച്ചംപള്ളി വീട്ടില്‍ ഷെബീബ് റഹ്മാന്‍(44) ആണ് മരിച്ചത്. പുതിയ വിസയില്‍ ജോലിക്കെത്തി മാസങ്ങള്‍ക്കിടയിലാണ് ദാരുണമായ അന്ത്യം. നെഞ്ചുവേദയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബീരാന്‍കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. രണ്ടു വര്‍ഷം മുന്‍പ് വരെ പ്രവാസിയായിരുന്ന ഷെബീബ് സൗദിയിലെ ജീവിതം മതിയാക്കി നാട്ടിലായിരുന്നു. ഏതാനും മാസം മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ വീണ്ടും റിയാദിലേക്ക് എത്തിയത്. ഭാര്യ: ഹഫീസ. മക്കള്‍: മുഹമ്മദ് സൈന്‍, മുഹമ്മദ് ഐസാം, ഫാത്തിമ ശാദിയ, ഫാത്തിമ ദിയ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dammam

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›