ഹോം › ഗൾഫ്

സഊദിയില്‍ പന്നിക്ക് സമാനമായ മൂക്കുള്ള അപൂര്‍വ വവ്വാലിനെ കണ്ടെത്തി

By News Desk · 01 Dec 2024, 12:33 AM

റിയാദ്: സഊദിയുടെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പന്നിയുടേതിന്് സമാനമായ മൂക്കുള്ള അപൂര്‍വ ഇനം വവ്വാലിനെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 14 മുതല്‍ 25 ഗ്രാംവരെ തൂക്കവും 15 ഇഞ്ചോളം വലിപ്പമുള്ള ചിറകുകളുമുള്ള ഈ വവ്വാലിന് തലയും ശരീരഭാഗവും ഉള്‍പ്പെട്ട നീളം രണ്ടേമുക്കാല്‍ ഇഞ്ചോളമാണ്. സെട്രല്‍ മെക്‌സിക്കോ മുതല്‍ പടിഞ്ഞാറന്‍ കാനഡവരെയുള്ള വലിയൊരു പ്രദേശത്ത് കാണപ്പെടുന്ന ആന്‍ട്രോസസ് പല്ലിഡസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന പല്ലിഡ് ബാറ്റ് ഇനത്തില്‍പ്പെട്ടതാണ് കണ്ടെത്തിയിരിക്കുന്ന വവ്വാല്‍. സഊദിയുടെ സമ്പന്നമായ പോയകാലത്തെ ജൈവവൈവിധ്യത്തിലേക്ക് വെളിച്ചംവീശുന്നതാണ് ഈ കണ്ടെത്തല്‍. പ്രദേശത്തിന്റെ ജൈവവൈവിധ്യത്തിലേക്കുള്ള സുപ്രധാനമായ കണ്ടെത്തലാണ് ഇതെന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്. വരണ്ട പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ പകല്‍ നേരത്ത് പര്‍വത പ്രദേശങ്ങളിലോ, പാറക്കെട്ടുകളിലോ ആണ് കഴിച്ചുകൂട്ടുക. പ്രാണികളെയും പുഴുക്കളെയും ഭക്ഷിക്കുന്ന ഈ വവ്വാലുകള്‍ രാത്രികാലങ്ങളിലാണ് ഇരതേടാന്‍ ഇറങ്ങുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›