ഹോം › ഗൾഫ്

മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

By News Desk · 20 Nov 2024, 04:01 PM

മക്ക: മകനെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശിയായ പിതാവിന്റെ വധശിക്ഷ സഊദി നടപ്പാക്കി. ഇന്നലെയാണ് മക്കയില്‍ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹിന്റെ വധശിക്ഷ നടപ്പാക്കിയത്. മകനൊപ്പം മറ്റൊരു യുവതിയെയും അവരുടെ മകളെയും പ്രതിയായ സൈദ് വെടിവെച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ലഹരി കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു സഊദി പൗരന്റെ വധശിക്ഷയും ഇന്നലെ നടപ്പാക്കിയിട്ടുണ്ട്. വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുടെ ശേഖരം കൈപറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഹസ്സാഅ ബിന്‍ ബറാക് ബിന്‍ മുബാറക് അല്‍ സായിദി അല്‍ ഹര്‍ബിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi#വധശിക്ഷ

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›