ഹോം › ഗൾഫ്

സഊദി പൗരന്‍ ഇഷ്ട നമ്പര്‍ പ്ലേറ്റ് കരസ്ഥമാക്കിയത് 80 ലക്ഷം റിയാലിന്

By News Desk · 29 Nov 2024, 02:19 PM

റിയാദ്: സഊദിയില്‍ നടന്ന നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തില്‍ സഊദി പൗരന്‍ തനിക്ക് ഇഷ്ടപ്പെട്ട നമ്പറിനായി മുടക്കിയത് 80 ലക്ഷം റിയാല്‍(ഏകദേശം 17.98 കോടി രൂപ). ആര്‍എക്‌സ്ജി 1 എന്ന കാറിനുള്ള നമ്പര്‍ പ്ലേറ്റാണ് ഇത്രയും ഭീമമായ തുകക്ക് സഊദി പൗരന്‍ സ്വന്തമാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലഭ്യമാവുന്ന അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴിയായിരുന്നു സഊദി ഗതാഗത വകുപ്പ് ലേലം സംഘടിപ്പിച്ചത്. അറബികളുടെ ഇഷ്ട പക്ഷിയായ ഫാല്‍ക്കണിന്് അറബിയിലുള്ള സഖര്‍ എന്ന പദത്തിന്റെ ഇംഗ്ലീഷ് രൂപാന്തരണമാണ് ആര്‍ജിഎക്‌സ് എന്നതാണ് ഈ നമ്പര്‍ പ്ലേറ്റിനെ അമൂല്യമാക്കിയത്. ഒന്നാം നമ്പര്‍ സഖറിനെ കൈവശം വെക്കാന്‍ സാധിക്കുമെന്നതും മോഹവിലകൊടുത്ത് നമ്പര്‍ സ്വന്തമാക്കാന്‍ ഉടമയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നമ്പര്‍ സ്വന്തമാക്കിയ വ്യക്തിയുടെ പേരോ, മറ്റ് വിവരങ്ങളോ സഊദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#riyad#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›