ഹോം › ഗൾഫ്

ഖോര്‍ഫുക്കാന്‍ ബീച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു

By News Desk · 14 Nov 2024, 02:25 PM

ഷാര്‍ജ: ബീച്ചില്‍ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ഖോര്‍ഫുക്കാനിലെ അല്‍ ലുലുയാ ബീച്ചില്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു. സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ഖോര്‍ഫുക്കാന്‍ നഗരസഭയോട് ഉത്തവിട്ടത്. ഷാര്‍ജ ഭരണാധികാരിയുടെ ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയിലൂടെയുള്ള ഡയരക്ട് ലൈന്‍ പരിപാടിയിലൂടെയാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബീച്ചില്‍ അര്‍ധരാത്രിക്കു ശേഷമാവും സുരക്ഷാ ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാവുക. ബീച്ചില്‍ എത്തുന്നവരുടെ പ്രവര്‍ത്തനങ്ങളും സ്വഭാവവും നിരീക്ഷിക്കുക, നിയമ ലംഘന സാധ്യതകള്‍ ഇല്ലാതാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാവും സുരക്ഷാ ഉദ്യോഗസ്ഥന്‍ നിര്‍വഹിക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Khorfukan Beach#security officer

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›