ഹോം › ഗൾഫ്

ഓപറേഷന്‍ ഡിസിസീവ് സ്റ്റോമില്‍ പരുക്കേറ്റ് 10 വര്‍ഷമായി ചികിത്സയിലായിരുന്ന യുഎഇ സൈനികന്‍ മരിച്ചു

By News Desk · 28 Nov 2024, 05:05 PM

അബുദാബി: 2015ല്‍ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ക്കെതിരേ അറബ് സഖ്യം സഊദിയുടെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷന്‍ ഡിസിസീവ് സ്റ്റോമില്‍ പങ്കെടുത്ത് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുഎഇ സൈനികന്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ആതിഖ് സാലം ബിന്‍ സലുമ അല്‍ ഖലീല്‍ ആണ് ചൊവ്വാഴ്ച വൈകിയിട്ട് മരണത്തിന് കീഴടങ്ങിയത്. യുദ്ധത്തില്‍ മാരകമായി പരുക്കേറ്റ മുഹമ്മദ് ആതിഖ് കഴിഞ്ഞ 10 വര്‍ഷത്തോളമായി ഐസിയുവിലായിരുന്നു. മുഹമ്മദ് ആതിഖിന്റെ മരണത്തില്‍ രാജ്യത്തിന് കനത്ത ദുഃഖമുണ്ടെന്നും കുടുംബത്തെ ആത്മാര്‍ഥമായ അനുശോചനം അറിയിക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2015 സെപ്റ്റംബറില്‍ നടന്ന കനത്ത യുദ്ധത്തില്‍ യുഎഇക്ക് 45 സൈനികരെ നഷ്ടമായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›