ഹോം › ഗൾഫ്

റാസല്‍ഖൈമയില്‍ സന്ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് ജബല്‍ ജെയ്‌സ് പര്‍വതത്തില്‍നിന്ന് വീണു മരിച്ചു

By News Desk · 06 Dec 2024, 07:11 PM

റാസല്‍ഖൈമ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ജബല്‍ ജെയ്‌സ് പര്‍വതത്തില്‍നിന്നു വീണു മരിച്ചു. തോട്ടട വട്ടക്കുളം സ്വദേശിയായ മൈഥിലി സദനത്തില്‍ സായന്ത് മധഥുമ്മലി(32)നെയാണ് പര്‍വതത്തില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അവധി ആഘോഷിക്കാന്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം രാജ്യത്തെ ഏറ്റവും ഉയരംകൂടിയ പര്‍വതമായ ജബല്‍ ജെയ്‌സില്‍ സായന്ത് എത്തിയത്. ദുബൈയില്‍ ഓട്ടോ വര്‍ക്‌ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു സായന്ത്. മലമുകളില്‍നിന്നും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. റാസല്‍ഖൈമ പൊലിസ് നടത്തിയ തിരച്ചലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ കാല്‍തെന്നി താഴേക്ക് പതിച്ചതാവാം മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്നലെ നാട്ടിലേക്കു കൊണ്ടുപോയി. രമേശന്‍ സത്യ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുശ്രീ. സഹോദരി: സോണിമ.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›