ഹോം › ഗൾഫ്

അബ്ദുൽ റഹീമിന്റെ മോചനം: കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

By MJ Desk · 08 Dec 2024, 03:06 PM

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച വിധി പറയുന്നത് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഇന്ന് ഹാജരാക്കാൻ സാധിച്ചില്ല. ഇതാണ് കേസിലെ വിധി നീളാൻ കാരണം. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായസമിതി അറിയിച്ചു. കഴിഞ്ഞ സിറ്റിംഗിൽ ആവശ്യപ്പെട്ടത് അനുസരിച്ച് നടപടികൾ സ്വീകരിച്ചിരുന്നു ഇന്ന് വാദപ്രതിവാദം നടന്നതിന് ശേഷമാണ് വിധി പറയാൻ മാറ്റിയത്. അടുത്ത സിറ്റിംഗിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റഹീമിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#abdul rahim

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›