ഹോം › ഗൾഫ്

എഐ സേവനം ജയിലിലേക്കും എത്തിച്ച് അബുദാബി

By News Desk · 11 Dec 2024, 04:08 PM

അബുദാബി: എഐ സാങ്കേതികവിദ്യ ലോകം മുഴുവന്‍ സകല മേഖലയിലേക്കും ചേക്കേറവേ അബുദാബിയും ഇതേ പാതയില്‍. എഐ സേവനം തങ്ങളുടെ ജയിലുകളില്‍ ലഭ്യമാക്കാനാണ് അബുദാബിയുടെ നീക്കം. അടുത്ത വര്‍ഷം 25 മുതലാവും തടവുകാരെ നീരിക്ഷിക്കാനും അവരുടെ മാനസികവും ആരോഗ്യപരവുമായ അവസ്ഥ അധികാരികളെ അറിയിക്കാനുമെല്ലാം എഐ എത്തുക. പുരുഷ-വനിതാ ജയിലുകളില്‍ 24 മണിക്കൂറും എഐ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് അബുദാബി ഭരണകൂടം ശ്രമം ആരംഭിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് കൂടുതല്‍ അന്തസുറ്റതും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതുമായ പെരുമാറ്റം ഉറപ്പാക്കാന്‍ കൂടിയാണ് പുത്തന്‍ സാങ്കേതികവിദ്യയെ ജയിലില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നുള്ള പീഡനം, ക്രൂരമായ പെരുമാറ്റം, മനുഷ്യന്റെ അന്തസിന് യോജിക്കാത്ത രീതിയിലുള്ള ശിക്ഷാമുറകള്‍ ഇവയില്‍നിന്നെല്ലാം തടവുകാര്‍ക്ക് എഐ സാങ്കേതികവിദ്യയുടെ മികവ് സംരക്ഷണം ഉറപ്പാക്കുമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AbuDhabi#Ai#jail

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›