മാലിന്യം പൊതുസ്ഥലത്തിട്ടാൽ 1 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴ. ശരിയായ വിധത്തിൽ നിശ്ചിത സ്ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിയമലംഘകർക്കെതിരെ
 

അബുദാബി: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴ. ശരിയായ വിധത്തിൽ നിശ്ചിത സ്ഥലത്തു മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അബുദാബി ഗതാഗത, നഗരസഭയും മാലിന്യനിർമാർജന വിഭാഗമായ തദ് വീറും മുന്നറിയിപ്പു നൽകിയിരുന്നു.

വാഹനത്തിൽനിന്ന് മാലിന്യങ്ങൾ പുറത്തെറിഞ്ഞാൽ ഡ്രൈവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക്പോയിന്റും ശിക്ഷയുണ്ടാകും. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിർമാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്തു നിക്ഷേപിച്ചാൽ 10,000 ദിർഹം പിഴയുണ്ട്.

നിർമാണ സ്ഥലത്തെ അവശിഷ്ടങ്ങളും മലിനജലവും പൊതു സ്ഥലത്ത് തള്ളിയാൽ പിഴ ഒരു ലക്ഷം ദിർഹമായി വർധിക്കും. മാസ്കും ഗ്ലൗസും പൊതുസ്ഥലത്തു നിക്ഷേപിച്ചാലും കടുത്ത ശിക്ഷയുണ്ട്.