ഹോം › ഗൾഫ്

അബുദാബി രാജ്യാന്തര പുസ്തകമേള: 99 ശതമാനം പവലിയനുകളും ബുക്ക് ചെയ്യപ്പെട്ടതായി എഎല്‍സി

By News Desk · 25 Dec 2024, 08:18 PM

അബുദാബി: ജനുവരി 24ന് ആരംഭിക്കുന്ന അബുദാബി രാജ്യാന്തര പുസ്തകമേളയുമായി ബന്ധപ്പെട്ട് 99 ശതമാനം പവലിയനുകളും ബുക്ക് ചെയ്യപ്പെട്ടതായി അബുദാബി അറബിക് ലാങ്കേജ് സെന്റര്‍(എഎല്‍സി) വെളിപ്പെടുത്തി. പ്രദേശികവും രാജ്യാന്തരവുമായ പബ്ലിഷേഴ്‌സിന്റെ മേളയോടുള്ള താല്‍പര്യമാണ് ഇതില്‍നിന്നും ബോധ്യപ്പെടുന്നത്. 34ാമത് എഡിഷന്‍ പുസ്തകമേളയാണ് 2025 ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ചുവരെ നടക്കുക. ജനുവരി 24 വരെയാണ് രജിസ്‌ട്രേഷന്‍ ലഭിക്കുക. അവസാന തിയതിക്കു മുന്‍പായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സംഘാടകരായ അബുദാബി ഇന്റെര്‍നാഷ്ണല്‍ ബുക്ക് ഫെയര്‍(എഡിഐബിഎഫ്) നേരത്തെ പബ്ലിഷിങ് കമ്പനികളോടും സ്ഥാനപങ്ങളോടുമെല്ലാം അഭ്യര്‍ഥിച്ചിരുന്നു. ജൂലൈ 29ന് ആയിരുന്നു രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായത്. ഒക്ടോബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എഎല്‍സി 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്തിരുന്നു. 79 ശതമാനം പബ്ലിഷിങ് കമ്പനികളും ഈ കാലയളവിനുള്ളില്‍ ബുക്കിങ് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 90 രാജ്യങ്ങളില്‍നിന്നായി 1,350 പബ്ലിഷിങ് ഹൗസുകളാണ് ഇത്തവണത്തെ പുസ്തകമേളയില്‍ പങ്കെടുക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Abudhabi International Book Fair

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›