ഹോം › ഗൾഫ്

ഫുഡ് ലാബെലിങ് നിര്‍ബന്ധമാക്കാന്‍ അബുദാബി ഒരുങ്ങുന്നു; 2025 ജൂണ്‍ മുതല്‍ നടപ്പാക്കും

By News Desk · 28 Nov 2024, 01:13 AM

അബുദാബി: എമിറേറ്റില്‍ വില്‍പനക്കായി പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെ പാക്കിങ്ങിലും ഫുഡ് ലാബെലിങ് നിര്‍ബന്ധമാക്കാന്‍ അബുദാബി ഒരുങ്ങുന്നു 2025 ജൂണ്‍ മുതല്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ എത്രമാത്രം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനാണ് സംവിധാനം. ഏറ്റവും കൂടുതല്‍ ന്യൂട്രിഷനല്‍ കണ്ടന്റ് ഉള്ളതിന് എ ഗ്രേഡായിരിക്കും നല്‍കുക. അടങ്ങിയിരിക്കുന്ന പോഷകം കുറയുന്നതിന് അനുസരിച്ച് എ മുതല്‍ ഇ വരെയുള്ള ഗ്രേഡിങ്ങാവും നടപ്പാക്കുക. ആദ്യഘട്ടത്തില്‍ പാല്‍ ഉല്‍പന്നങ്ങള്‍, എണ്ണ, പാനീയങ്ങള്‍, വേവിച്ച പദാര്‍ഥങ്ങള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളായ സ്‌നാക്‌സ് സെറീല്‍സ് എന്നിവക്കാവും ഗ്രേഡിങ് നിര്‍ബന്ധമാക്കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›