ഹോം › ഗൾഫ്

13 വര്‍ഷത്തില്‍ അബുദാബിയിലെ ജനസംഖ്യയിലുണ്ടായത് 83 ശതമാനം വര്‍ധനവ്

By News Desk · 10 Dec 2024, 12:57 PM

അബുദാബി: കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ അബുദാബിയിലെ ജനസംഖ്യയില്‍ ഉണ്ടായത് 83 ശതമാനത്തോളം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജനസംഖ്യ 38 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2040 ആവുമ്പോഴേക്കും ജനസംഖ്യയും എമിറേറ്റിന്റെ ജിഡിപ്പിയും ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നില്‍ കണ്ട് പുതിയ നഗരാസൂത്രണ പദ്ധതിക്ക് രൂപംനല്‍കിയതായി അധികൃതര്‍ വെളിപ്പെടുത്തി. അബുദാബി ഫിനാന്‍സ് വീക്കില്‍ സംസാരിക്കവേ അബുദാബി മുനിസിപാലിറ്റീസ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറാഫയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക വികസനവും സാങ്കേതികമായ നവീകരണവും സമൂഹിക വികസനവും ഉള്‍പ്പെടുത്തിയുള്ള വികസന പദ്ധതിയുടെ ബ്ലൂപ്രിന്റാണ് തയാറാക്കിയിരിക്കുന്നത്. 2040 ആവുമ്പോഴേക്കും ജനസംഖ്യക്കൊപ്പം അബുദാബിയുടെ ജിഡിപിയും ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിലേക്ക് താമസക്കാരെ ആകര്‍ഷിക്കാന്‍ ഏറെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നഗരമായി യുഎഇ തലസ്ഥാനത്തെ മാറ്റാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#AbuDhabi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›