അബുദബിയിലെ റസ്റ്റോറന്റുകള്‍ 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും

അബുദബി: സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ സര്ക്കുലര് പ്രകാരം അബുദബിയിലെ ഭക്ഷണശാലകള്ക്ക് 80 ശതമാനം ശേഷിയോടെ പ്രവര്ത്തിക്കാം. നിരവധി മുന്കരുതല് നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരെ ഓരോ രണ്ടാഴ്ച
 

അബുദബി: സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം അബുദബിയിലെ ഭക്ഷണശാലകള്‍ക്ക് 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. നിരവധി മുന്‍കരുതല്‍ നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവനക്കാരെ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ലേസര്‍ അടിസ്ഥാനത്തിലുള്ള ഡി പി ഐ പരിശോധനക്ക് വിധേയരാക്കണം. ജോലി ചെയ്യുന്ന ദിവസം ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കണം.

ലക്ഷണങ്ങളുള്ള ജീവനക്കാരെ ഒരിക്കലും ജോലിക്ക് വെക്കരുത്. ബുഫെ, തുറസ്സായയിടങ്ങളിലെ ഭക്ഷണ ഡിസ്‌പ്ലേ, ഫുഡ് സാമ്പിള്‍ വെക്കുക തുടങ്ങിയവ അരുത്. മാസ്‌കും ഗ്ലൗസും നിര്‍ബന്ധമാണ്.