ഹോം › ഗൾഫ്

ദുബൈക്ക് പിന്നാലെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസയുമായി റാസല്‍ ഖൈമയും രംഗത്ത്

By News Desk · 15 Nov 2024, 04:11 PM

റാസല്‍ഖൈമ: ദുബൈക്ക് പിന്നാലെ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രോഗ്രാം പ്രഖ്യാപിച്ച് റാസല്‍ഖൈമ രംഗത്ത്. പൊതു-സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ടാവുക. യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്ന പ്രൊഫഷണലുകള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്ത ദീര്‍ഘകാല റെസിഡന്‍സി സ്‌കീം നല്‍കുമെന്ന് റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍ എന്നിങ്ങനെ സ്‌കൂള്‍ ലീഡര്‍മാരാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഒരു വിഭാഗം. ഇതിനു പുറമെ, നിലവില്‍ റാസല്‍ഖൈമയിലെ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന എല്ലാ യോഗ്യതയുള്ള അധ്യാപകര്‍ക്കും പുതിയ വിസ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനാവുമെന്നും വകുപ്പ് അറിയിച്ചു. സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ 10 വര്‍ഷത്തെ വിസയ്ക്ക് യോഗ്യരല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പുറത്തിറക്കിയ യോഗ്യതാ ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. റാസല്‍ ഖൈമയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ റെസിഡന്‍സിയും ജോലിയും, പ്രസക്തമായ ഒരു ഉന്നത ബിരുദവും ഉള്ള തങ്ങളുടെ സ്‌കൂളിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ കാര്യമായ സംഭാവന ചെയ്ത വ്യക്തികളായിരിക്കണം. ഔദ്യോഗിക അപ്പോയിന്റ്‌മെന്റ് ലെറ്റര്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സിയുടെയും ജോലിയുടെയും രേഖകള്‍, സ്‌കൂള്‍ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവര്‍ നല്‍കിയ സംഭാവനകളുടെ തെളിവുകള്‍ എന്നിവ സമര്‍പ്പിക്കണം. ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അവ അവലോകനം ചെയ്യും. അര്‍ഹരായ ആളുകള്‍ക്ക് ഇതേക്കുറിച്ച് സന്ദേശം അയക്കും. ഗോള്‍ഡന്‍ വിസ പ്രോസസ്സിംഗിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി)യെയാണ് ഇവര്‍ സമീപിക്കേണ്ടതെന്നും റാസല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#golden visa

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›