ഹോം › ഗൾഫ്

സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; നിരക്ക് 129 ദിർഹം മുതൽ

By News Desk · 15 Feb 2025, 08:58 PM

ഷാർജ: ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈൻ ആയ എയർ അറേബ്യയുടെ സൂപ്പർ സീറ്റ് സെയിൽ തിങ്കളാഴ്ച ആരംഭിക്കും. വിവിധ റൂട്ടുകളിലേക്കുള്ള ആകർഷകമായ നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 17 മുതൽ മാർച്ച് രണ്ടു വരെയാണ് പ്രത്യേക നിരക്കിൽ മുൻകൂട്ടി ടിക്കറ്റുകൾ കരസ്ഥമാക്കാൻ സാധിക്കുക. 129 ദിർഹത്തിലാണ് നിരക്ക് ആരംഭിക്കുന്നത്. ഇങ്ങനെ കരസ്ഥമാക്കുന്ന ടിക്കറ്റിൽ സെപ്റ്റംബർ ഒന്നു മുതൽ 2026 മാർച്ച് 28 വരെ സഞ്ചരിക്കാനാവും. ലോകത്ത് എവിടേക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. മൊത്തം അഞ്ചുലക്ഷം ടിക്കറ്റുകളാണ് ഓഫറിന്റെ ഭാഗമായി എയർ അറേബ്യ നൽകുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›