ഹോം › ഗൾഫ്

എയര്‍ അറേബ്യ ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കും

By News Desk · 25 Dec 2024, 04:12 PM

അബുദാബി: എയര്‍ അറേബ്യ അബുദാബി ബെയ്‌റൂത്ത് സര്‍വിസ് പുനഃരാരംഭിക്കുന്നു. ജനുവരി ഒമ്പത് മുതല്‍ അബുദാബി-ബെയ്‌റൂത്ത് സെക്ടറില്‍ നേരിട്ടുള്ള സര്‍വിസ് പുനഃരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ യുഎഇ തലസ്ഥാനമായ അബുദാബിയും ലബനോണ്‍ തലസ്ഥാനമായ ബെയ്‌റൂത്തും തമ്മില്‍ അയര്‍ അറേബ്യ അബുദാബിയുടെ നേരിട്ടുള്ള വിമാന സര്‍വിസ് സാധ്യമാവും. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ബെയ്‌റൂത്തിലെ റഫീക് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്കാവും ആഴ്ചയില്‍ നാലു സര്‍വിസുകള്‍ നടത്തുക. തിങ്കള്‍, ബുധന്‍, ശനി, ഞായര്‍ ദിനങ്ങളിലാവും ഇരു തലസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുളള വിമാനങ്ങള്‍ പുറപ്പെടുക. ഇത് തങ്ങളുടെ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Air Arabia

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›