ഹോം › ഗൾഫ്

എയര്‍ അറേബ്യയില്‍ ഹാന്റ ലഗേജ് 10 കിലോഗ്രാം വരെ അനുവദിക്കും

By News Desk · 14 Jan 2025, 01:14 PM

ഷാര്‍ജ: ഹാന്റ് ലഗേജായി പത്തു കിലോഗ്രാംവരെ അനുവദിക്കുമെന്നും കൈക്കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്ക് മൂന്നു കിലോഗ്രാം അധികവും കൊണ്ടുപോകാന്‍ സാധിക്കുമെന്നും ബജറ്റ് എയര്‍ലൈനറായ എയര്‍ അറേബ്യ അറിയിച്ചു. പരമാവധി 55 സെന്റീമീറ്റര്‍ നീളവും 40 സെന്റിമീറ്റര്‍ വീതിയും 20 സെന്റീമീറ്റര്‍ ഉയരവുമുള്ള വിമാനത്തിന്റെ ഇരിപ്പിടത്തിന് മുകളില്‍ സുരക്ഷിതമായ സൂക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാഗുകളാണ് അനുവദിക്കുക. ഇതിന് പുറമേ ഹാന്റ് ബാഗില്‍ ഡ്യൂട്ടിഫ്രീ സാധനങ്ങളായോ, മറ്റോ ഉള്ളവയും കൊണ്ടുപോകാന്‍ അനുവദിക്കും. ഇവയുടെ വലിപ്പം 25ത33ത20 സെന്റീ മീറ്ററില്‍ കൂടാന്‍ പാടില്ല. യുഎയില്‍നിന്നും ഓപറേറ്റ് ചെയ്യുന്ന ഇത്തിഹാദ്, ഫ്‌ളൈദുബൈ, എമിറേറ്റ്‌സ് തുടങ്ങിയ വിമാനങ്ങളില്‍ ഏഴു കിലോഗ്രാമില്‍ കൂടുതലില്ലാത്ത ഒരൊറ്റ ഹാന്റ്ബാഗ് മാത്രമേ അനുവദിക്കാറുള്ളൂ. എമിറേറ്റില്‍ ചെറിയ തോതിലുള്ള ഡ്യൂട്ടി ഫ്രീ സാധനങ്ങളും മദ്യവും സിഗരറ്റും കൊണ്ടുപോകാന്‍ അനുവദിക്കാറുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›