ഹോം › ഗൾഫ്

ബാഗേജ് പരിധി പരമാവധി 47 കിലോവരെ നല്‍കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്

By News Desk · 22 Jan 2025, 05:37 PM

ദുബൈ: ചില പ്രത്യേക കേസുകളില്‍ 47 കിലോഗ്രാംവരെ ലഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കുള്ള സര്‍വിസുകളിലാണ് കൂടുതല്‍ ലഗേജ് അനുവദിക്കുക. സാധാരണ അനുവദിക്കുന്ന 30 കിലോഗ്രാം ലഗേജിനും ഏഴ് കിലോഗ്രാം കാബിന്‍ ബാഗേജിനും പുറമേയാണ് 10 കിലോഗ്രാം കൂടി അധിക ലഗേജ് അനുവദിക്കുന്നത്. ഏഴു കിലോഗ്രാം ഹാന്റ് ബാഗേജിന് പുറമേ ലാപ്‌ടോപ് ബാഗും ഇരിപ്പിടത്തിന് അടിയില്‍ വെക്കാവുന്ന ചെറിയ ബാഗും എയര്‍ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നവര്‍ക്ക് 10 കിലോഗ്രാം അധികം കൊണ്ടുപോകാന്‍ വിമാനകമ്പനി അനുവദിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›