ഹോം › ഗൾഫ്

സലാല-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വിസ് നടത്തും

By News Desk · 07 Jan 2025, 07:01 PM

മസ്‌കത്ത്: ഒമാനിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കിക്കൊണ്ട് സലാല-കോഴിക്കോട് സെക്ടറില്‍ സര്‍വിസുകളുടെ എണ്ണം ആഴ്ചയില്‍ രണ്ടാക്കി വര്‍ധിപ്പിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഞായര്‍, വ്യാഴം ദിവസങ്ങളിലാവും വിമാനം പുറപ്പെടുക. സലാലയില്‍നിന്നും രാവിലെ 10.55ന്് പുറപ്പെട്ട് ഇന്ത്യന്‍ സമയം 4.15ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്നും രാവിലെ 7.55ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം 9.55ന് സലാലയില്‍ എത്തും. അടുത്ത ആഴ്ച മുതലാണ് പുതിയ സര്‍വിസ് ആരംഭിക്കുക. ദോഫാര്‍, അല്‍ വുസ്ത മേഖലകളില്‍ ജോലിചെയ്യുന്ന മലബാറില്‍നിന്നുള്ള പ്രവാസികള്‍ക്ക് സര്‍വിസ് വര്‍ധിപ്പിച്ചത് ഏറെ ഗുണംചെയ്യുമെന്നാണ് കരുതുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›