അജ്മാനിൽ വൻ തീപിടിത്തം; 125 കടകൾ കത്തിനശിച്ചു, ആളപായമില്ല

അജ്മാനിൽ പബ്ലിക് മാർക്കറ്റിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തതതിൽ 125 കടകൾ കത്തിനശിച്ചതായി റിപ്പോർട്ട്. കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി നാല് മാസമായി അടച്ചിട്ട മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിനാൽ
 

അജ്മാനിൽ പബ്ലിക് മാർക്കറ്റിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തതതിൽ 125 കടകൾ കത്തിനശിച്ചതായി റിപ്പോർട്ട്. കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി നാല് മാസമായി അടച്ചിട്ട മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിനാൽ തന്നെ ആളപായമുണ്ടായിട്ടില്ല

തീപിടിത്തമുണ്ടായി അധിക നിമിഷം വൈകാതെ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. തീ മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചു. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ പോലീസ് ഒഴിപ്പിച്ചു. അജ്മാൻ ഭരണാധികാരി ഇന്ന് തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു