ഹോം › ഗൾഫ്

ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

By News Desk · 03 Mar 2025, 08:21 PM

അബുദാബി: പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയര്‍ ബംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നും അബുദാബിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ച. അബൂദാബി മുംബൈ റൂട്ടിലെ യാത്രക്കാരില്‍ നിന്നുള്ള നിരന്തര ആവശ്യമാണ് സര്‍വിസ് ആരംഭിക്കാന്‍ പ്രേരണയായതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നും രാവിലെ 10ന് പുറപ്പെടുന്ന വിമാനം അബുദാബിയില്‍ ഉച്ച 12.35 എത്തിച്ചേരും. പുലര്‍ച്ചെ മൂന്നിന് അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8:45ന് ബംഗളൂരുവില്‍ തിരിച്ചെത്തും. രാത്രി 10:45ന് അഹമ്മദാബാദില്‍നിന്നും പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒന്നിന് അബുദാബിയില്‍ എത്തും. ഉച്ചക്ക് 2:50 അബുദാബിയില്‍നിന്ന് പുറപ്പെടുന്ന വിമാനം 7.25 അഹമ്മദാബാദിലെത്തും. അഞ്ച് രാജ്യാന്തര സര്‍വീസുകളും ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ച് 22 ആഭ്യന്തര സര്‍വീസുകളും നടത്തുന്ന കമ്പനിയാണ് ആകാശ. മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബഗ്‌ഡോഗ്ര, ബുവനേശ്വര്‍, കോല്‍ക്കത്ത, പോര്‍ട്ട് പ്ലേയര്‍, അയോധ്യ, ഗ്വാളിയോര്‍, ശ്രീനഗര്‍, പ്രയാഗ് രാജ്, ഖോരക്പൂര്‍, ദോഹ, ജിദ്ദ, റിയാദ്, അബുദാബി, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലേക്കാണ് ആകാശയുടെ വിമാനങ്ങള്‍ പറക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›