ഹോം › ഗൾഫ്

അല്‍ ഐനില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയത് 4.9 ഡിഗ്രി താപനില

By News Desk · 09 Dec 2024, 02:11 PM

അല്‍ ഐന്‍: എമിറേറ്റില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഐനിലെ റാക്‌നയിലാണ് രാവിലെ 5.45ന് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. അബുദാബിയിലെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ദഫ്രയിലെ താല്‍ അല്‍ ശരബ്, ഹമീം, അല്‍ ഖസന, അല്‍ ഖാതീം എന്നിവക്കൊപ്പം അല്‍ വത്ബയിലും അല്‍ ഐനിലെ റിമയിലും മഞ്ഞുപെയ്യാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴക്കും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നിറിയിപ്പ് നല്‍കി. ഇന്ന് ഭാഗികമായി മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും പൊതുവില്‍ രാജ്യത്ത് അനുഭവപ്പെടുക. എന്നാല്‍ ചില ഇടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 40 കിലോമീറ്ററായിരിക്കും. തീരപ്രദേശങ്ങളില്‍ സമാന്യം ചൂട് അനുഭവപ്പെടും. ഇത് 30 ഡിഗ്രിവരെ ഉയര്‍ന്നേക്കാം. എന്നാല്‍ പര്‍വതപ്രദേശങ്ങളില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാവിലെ പൊതുവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ദൂരക്കാഴ്ച കുറക്കുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണം. മൂടല്‍മഞ്ഞുള്ളതിനാല്‍ കാലാവസ്ഥ മോശമാകുമെന്നത് പരിഗണിച്ച് കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Al Ain

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›