ഹോം › ഗൾഫ്

പ്രീമിയം ഈത്തപ്പഴ ഉത്പന്നങ്ങൾക്ക് മാത്രമായി പുതിയ ബ്രാൻഡുമായി അൽ മദീന ഹെറിറ്റേജ് കമ്പനി

By News Desk · 17 Sep 2024, 02:13 PM

റിയാദ്: പ്രീമിയം ഈത്തപ്പഴ ഉത്പന്നങ്ങൾക്ക് ‘മിലാഫ്’ ബ്രാൻഡുമായി അൽ മദീന ഹെറിറ്റേജ് കമ്പനി (എഎംഎച്ച്സി). സൗദിയിൽ നിന്നുള്ള എല്ലാ ഇനം ഈത്തപ്പഴങ്ങളും ആഗോളതലത്തിൽ വിപണനം ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം കൃഷി മുതൽ നിർമ്മാണം, പാക്കേജിങ് വരെയുള്ള എല്ലാ വിതരണ ശൃംഖല പ്രവർത്തനങ്ങളിലും ഉയർന്ന നിലവാരം മിലാഫ് ഉയർത്തിപ്പിടിക്കും. ഈത്തപ്പഴവും ഉപോൽപ്പന്നങ്ങളും വിപണനം ചെയ്യുന്നതിലും ഉൽപാദിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഈത്തപ്പഴ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി, പഞ്ചസാര ചേർക്കാത്ത ചോക്ലേറ്റ് ക്രീം, ഈത്തപ്പഴം ക്രീം എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾ മിലാഫ് അവതരിപ്പിക്കുന്നുണ്ട്. സൗദി ഈത്തപ്പഴങ്ങളുടെ മൂല്യവും ഗുണനിലവാരവും ഉയർത്താനും അവയെ ഒരു പ്രീമിയം പോഷകമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നതിനാൽ, ലോകമെമ്പാടുമുള്ള ഈത്തപ്പഴ കർഷകർക്ക് കൂടുതൽ വിപണന അവസരങ്ങൾ നൽകുന്നതിനുള്ള സമാരംഭമാണ് മിലാഫെന്ന് എഎംഎച്ച്സി സി ഇ ഒ ബന്ദർ അൽഖഹ്താനി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›