ദുരന്തത്തിൽ ഉറ്റവർ നഷ്ടമായവർക്ക് യു.എ.ഇയിൽ നിന്ന് നാട്ടിലെത്താൻ സൗജന്യ ടിക്കറ്റുമായി അൽഹിന്ദ്

യുഎഇ: കരിപ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി യു.എ.ഇയിൽ നിന്നും നാട്ടിലെത്തുവാൻ സൗജന്യമായ ടിക്കറ്റ് നൽകുമെന്ന് അൽഹിന്ദ് ട്രാവൽസ് വ്യക്തമാക്കി. മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള
 

യുഎഇ: കരിപ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി യു.എ.ഇയിൽ നിന്നും നാട്ടിലെത്തുവാൻ സൗജന്യമായ ടിക്കറ്റ് നൽകുമെന്ന് അൽഹിന്ദ് ട്രാവൽസ് വ്യക്തമാക്കി.

മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള ബന്ധുക്കൾക്ക് മിഡിൽ ഈസ്റ്റ് റീജ്യണൽ മാനേജർ ടി. അബ്ദുൽ ജലീലുമായോ ബന്ധപ്പെട്ട് അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന്റെ തൊട്ടടുത്തുള്ള ഓഫീസുമായോ ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അൽഹിന്ദ് കോർപറേറ്റ് ഡയറക്ടർ നൂറുദ്ദീൻ അഹമ്മദ് അറിയിച്ചു.