ഹോം › ഗൾഫ്

അമേരിഗോ വെസ്പൂച്ചി ദോഹ തീരത്തെത്തി; ഞായറാഴ്ച തീരം വിടുന്ന കപ്പലിലേക്ക് പ്രവേശനം സൗജന്യം

By News Desk · 18 Dec 2024, 02:14 PM

ദോഹ: ദേശീയ ദിനത്തിന്റെ ആരവങ്ങളിലേക്ക് രാജ്യം കടന്നിരിക്കേ ഖത്തര്‍ നിവാസികള്‍ക്ക് വിരുന്നൊരുക്കി ദോഹന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് വിഖ്യാത ഇറ്റാലിയന്‍ കപ്പലായ അമേരിഗോ വെസ്പൂച്ചി. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 മുതല്‍ 21 വരെയാണ് സന്ദര്‍ശനം അനുവദിക്കുക. രാവിലെ 10 മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ ഏഴുവരെയുമാണ് സന്ദര്‍ശന സമയം. 20ന് വൈകിയിട്ട് അഞ്ചു മണി വരെയേ പ്രവേശനം അനുവദിക്കൂ. പ്രവേശനം സൗജന്യമാണെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് കപ്പലിനകത്തെ കാഴ്ചകളിലേക്ക് പോകാനാവുക. ഞായറാഴ്ചയോടെ കപ്പല്‍ തീരംവിടും. ചരിത്രം സ്പന്ദിക്കുന്ന കപ്പലിലെ സന്ദര്‍ശനം വേറിട്ടൊരു അനുഭവമായിരിക്കും. ഈ മാസം 15നാണ് അമേരിഗോ വെസ്പൂച്ചി ലോക പര്യടനം ആരംഭിച്ചത്. കഴിഞ്ഞ 93 വര്‍ഷമായി ഈ കപ്പല്‍ ലോകം ചുറ്റുന്നുണ്ടെങ്കിലും ആദ്യമായാണ് ദോഹ തീരത്തേക്കു എത്തുന്നത്. മറ്റൊരു ഇറ്റാലിയന്‍ കപ്പാലായ വില്ലാജിയോയും തുറമുഖത്തെത്തിയിട്ടുണ്ട്. ഈ കപ്പലിലേക്കുള്ള സന്ദര്‍ശനവും സൗജന്യമാണ്. https://tourvespucci.it/en/doha-december-2024/ എന്ന സൈറ്റിലൂടെയാണ് ബുക്കിങ് പൂര്‍ത്തീകരിക്കേണ്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Amerigo Vespucci arrives#Doha port

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›