ഹോം › ഗൾഫ്

ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്താല്‍ മരിച്ചു

By News Desk · 21 Jan 2025, 11:21 AM

റിയാദ്: ഒരാഴ്ച മുന്‍പ് മാത്രം അവധിക്ക് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഹൃദയാഘാതത്താല്‍ മരിച്ചു. കല്ലറ പള്ളിമുക്ക് പഴയമുക്ക് സ്വദേശിയായ നൈസാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. റിയാദിലെ റാഖില്‍ മഅദൂദിലായിരുന്നു നൈസാം കഴിഞ്ഞുവന്നിരുന്നത്. റിയാദിലെ ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീം കമ്പനയിയില്‍ 17 വര്‍ഷം ജോലി നോക്കിയശേഷം നാട്ടിലേക്കു മടങ്ങിയ ഇദ്ദേഹം ഏതാനും മാസം മുന്‍പാണ് വീണ്ടും സഊദിയിലേക്ക് ജോലിക്കായി എത്തിയത്. ഭാര്യയും ഒരു മകനുമുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›